
ന്യൂഡൽഹി : ഡിസംബർ ആറിന് ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലുത്ര സഹോദരന്‍മാരുടെ പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്തു. 25പേരുടെ മരണത്തിനിടയാക്കിയ ഗോവാസ് ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ പ്രധാന ഉടമകളായ സൗരഭ് ലുത്രയുടെയും ഗൗരവ് ലുത്രയുടെയും പാസ്‌പോർട്ടുകളാണ് ഗോവ പൊലീസ് സസ്‌പെൻഡ് ചെയ്തു. നിലവില്‍ ഇവർ ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി കോടതി ഇന്നലെ തള്ളിയിരുന്നു. ദില്ലി രോഹിണി കോടതിയാണ് ഹര്‍ജി തള്ളിയത്. ഗോവ പൊലീസ് ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു.
തീപിടുത്തത്തിന് പിന്നാലെ ലുത്ര സഹോദരന്മാർ തായ്‌ലൻഡിലേക്ക് കടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഡിസംബർ 7 ന് പുലർച്ചെ 1:17 ന് ഇവർ മേക്ക് മൈ ട്രിപ്പ് (എംഎംടി) യാത്രാ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്തതായും ടിക്കറ്റ് ബുക്ക് ചെയ്തതായും പുലർച്ചെ 5:30 ന് ഡൽഹിയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ടതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇമിഗ്രേഷൻ രേഖകൾ പ്രകാരം ഇരുവരും ഇൻഡിഗോ 6E 1073 വിമാനത്തിലാണ് രാജ്യം വിട്ടത്.
Goa nightclub fire: Luthra brothers’ passports suspended










