ഗോവ നിശാക്ലബ് തീപിടുത്ത ദുരന്തം: ലുത്ര സഹോദരന്മാരെ തായ്‌ലൻഡിൽ നിന്ന് നാടുകടത്തി, ഇന്ന് ഇന്ത്യയിലെത്തിക്കും

ന്യൂഡൽഹി: ഡിസംബർ 7 ന് അർദ്ധരാത്രിയോടെ ഗോവയിലെ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രാജ്യം വിട്ട ലുത്ര സഹോദരന്മാരെ തായ്‌ലൻഡിൽ നിന്ന് നാടുകടത്തി. ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹിയിൽ എത്തുന്ന ഇൻഡിഗോ വിമാനത്തിലാണ് ഇവരെ എത്തിക്കുക. അപകടത്തിൽ 25 പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു നിശാക്ലബ്ബിൻ്റെ ഉടമകളായ സൗരഭ് ലുഹ്ത്രയും ഗൗരവ് ലുഹ്രയും തായ്‌ലൻഡിലേക്ക് കടന്നത്.

തീപിടിത്തത്തിന് മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും രാജ്യം കടന്നതെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കായാണ് തങ്ങൾ പോയതെന്നാണ് ഡൽഹി കോടതിയെ അഭിഭാഷകർ മുഖേന ഇവർ അറിയിച്ചത്. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പാടുപെടുന്നതിനിടെയാണ് പുലർച്ചെ 1.17 ന് ഇവർ MakeMyTrip.com ൽ ടിക്കറ്റ് ബുക്ക് ചെയ്ത് തായ്ലാൻഡിലേക്ക് പോയത്.

തായ് പൊലീസ് ഇവരുവരെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ രക്ഷപ്പെടുന്നത് തടയാൻ ഇന്ത്യൻ സർക്കാർ ഇവരുടെ പാസ്‌പോർട്ടുകൾ സസ്പെൻഡ് ചെയ്തിരുന്നു.

Goa nightclub fire tragedy: Luthra brothers deported from Thailand, to be brought to India today

More Stories from this section

family-dental
witywide