
കൊച്ചി: വിവാഹം അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണവില പുത്തൻ റെക്കോർഡിട്ടു. ഡിസംബർ 23-ന് കേരളത്തിൽ സ്വർണവില പുതിയ സർവ്വകാല റെക്കോർഡിലെത്തി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണംത്തിന് 12,700 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് മാത്രം വർദ്ധിച്ചത് 220 രൂപയാണ്. ഇതോടെ ഒരു പവന് 1,01,600 രൂപയായി. ഇന്നലത്തേതിൽ നിന്നും 1,760 രൂപയുടെ വർധനവാണിത്.
24 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 13,855 രൂപയും 18 കാരറ്റിന് ഗ്രാമിന് 10,525 രൂപയുമാണ്. വെള്ളിവിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 220 രൂപയാണ്
ഈവർഷം തുടക്കത്തിൽ പവന് 57,200 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒരു ലക്ഷം കടന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് വില ഇത്രയധികം വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Gold hits historic high in Kerala













