പൊന്നായി പൊന്ന് ! സ്വർണവില പവന് 85,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പവന് 680 രൂപയുടെ വര്‍ധനവോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85,360 രൂപയായി. ഇതോടെ, പണിക്കൂലിയും മറ്റും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ഒരു ലക്ഷത്തോളമാകും. ഇന്ന് ഒരു ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.

അതേസമയം, ആഗോള തല സാഹചര്യങ്ങളും യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ നിരവധി കാരണമാകുന്നുണ്ട്. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും സ്വർണത്തിന് ഡിമാന്റ് ഉയര്‍ത്തുന്നുണ്ട്.

More Stories from this section

family-dental
witywide