കുതിച്ചുകയറി സ്വർണവില; പവന് 1800 രൂപ കൂടി 90,800 രൂപയിലേക്ക്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുതിപ്പ്. ഇന്ന് പവന് 1,800 രൂപ കൂടി 92,600 രൂപയിലാണ് വ്യാപാരം. 90,800 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 225 രൂപ കൂടി 11,575 രൂപയുമായി. ഇതോടെ അഞ്ച് ദിവസത്തിനിടെ പവൻ്റെ വിലയിൽ 3,520 രൂപയാണ് വർധിച്ചത്. ഒക്ടോബർ 26ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 92,000 രൂപ കടന്നത്. 

യുഎസ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ അന്താരാഷ്ട്ര സ്വർണവിലയിൽ പ്രതിഫലിക്കുകയും അത് കേരളത്തിലടക്കം വിലയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. യുഎസിൽ‌ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ‌ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ട്.

ഔൺസിന് 143.58 ഡോളർ ഉയർന്ന് 4,144 ഡോളറിലാണ് നിലവിൽ രാജ്യാന്തര സ്വർണവിലയുള്ളത്. ഇതു വൈകാതെ 4,300 ഡോളർ കടക്കുമെന്ന വിലയിരുത്തലുകൾ ഉയരുന്നുണ്ട്.

Gold price hike in Kerala today.

More Stories from this section

family-dental
witywide