
കൊച്ചി : കഴിഞ്ഞ ദിവസങ്ങളിലെ ആശ്വാസങ്ങൾക്ക് വൻ തിരിച്ചടി നൽകി ഇന്ന് സ്വർണവില തിരിച്ചുകയറി പുത്തൻ ഉയരം തൊട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വിപണി വില നിലവിൽ 97,360 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
Gold price still at all-time record
Tags:










