വീണ്ടും കുതിപ്പ്; പവന് 74000 രൂപ

ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 74000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 9250 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഇന്നലെ പവന് ഒറ്റയടിക്ക് 800 രൂപയാണ് ഇടിഞ്ഞിരുന്നു. ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് വെള്ളിവിലയും ഉയർന്നു. ഗ്രാമിന് 3 രൂപ ഉയർന്ന് വെള്ളിവില 121 രൂപയായി. ആഗോള വിപണിയില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.