പശ്ചിമേഷ്യ യുദ്ധഭീതിയില്‍ പൊന്നും വിലയായി സംസ്ഥാനത്ത് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

സംസ്ഥാനത്ത് പൊന്നും വിലയായി സ്വര്‍ണവില കുതിക്കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിലയിരുത്തല്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയും വർദ്ധിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയും ഗ്രാമിന് 9320 രൂപയും എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ​ഗ്രാമിന് 7626 രൂപയാണ്. വെള്ളി വില ഗ്രാമിന് 120 രൂപയുമായി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യമായതിനാൽ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.