
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിലെ ഇടിവ് തുടരുന്നു. പവന് 400 രൂപ കുറഞ്ഞ് ഇന്നത്തെ വിപണിവില 72560 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1,320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില ഇതോടെ 73000 ത്തിന് താഴെയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ കുറഞ്ഞ് ഇന്നത്തെ വില 9070 രൂപയാണ്. ഇന്നത്തെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞ് വിപണി വില 7440 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്. അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.