
സ്വർണവിലയിൽ ഇന്നു വീണ്ടും കുതിപ്പ്. ഗ്രാമിന് 60 രൂപ വർധിച്ച് വില 12,330 രൂപയും പവന് 480 രൂപ ഉയർന്ന് 98,640 രൂപയുമായി. തിങ്കളാഴ്ച 99,000 രൂപ ഭേദിച്ച സ്വർണവിലയിൽ ഇന്നലെ 1,000 രൂപയിലധികം താഴ്ന്നിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 10,200 രൂപയായി. വെള്ളിവില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ കൂടി റെക്കോർഡ് 210 രൂപയിലെത്തി. ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഇന്ന് നിശ്ചയിച്ച വില ഗ്രാമിന് 50 രൂപ കൂട്ടി 10,140 രൂപയാണ്. വെള്ളിക്ക് 10 രൂപ കൂട്ടി 208 രൂപയിലുമാണ് വ്യാപാരം.
യു. എസിൽ തൊഴിലില്ലായ്മ നിരക്ക് നാലുവർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യാന്തര സ്വർണവിലയിലുണ്ടായ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 29 ഡോളർ ഉയർന്ന് 4,331 ഡോളറിലെത്തി.
Gold prices continue to rise in Kerala today.










