ആവിടെ താരിഫ് യുദ്ധം, ഇവിടെ സ്വര്‍ണവില താഴേക്ക്; ഇന്ന് പവന് 640 രൂപ ഇടിഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ആശ്വാസകരമായ ഇടിവില്‍. ഗ്രാമിന് ഒറ്റയടിക്ക് 80 കുറഞ്ഞ് വില 7,930 രൂപയായി. പവന് 640 രൂപ ഇടിഞ്ഞ് 63,440 രൂപയിലെത്തി.

കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25)യാണ് രേഖപ്പെടുത്തിയത്. അന്ന് പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമായിരുന്നു.

കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പവന് 1,160 രൂപയും ഗ്രാമിന് 145 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 70 കുറഞ്ഞ് ഗ്രാമിന് 6,520 രൂപയായി. വെള്ളിവിലയും ഒരു രൂപ താഴ്ന്ന് ഗ്രാമിന് 104 രൂപയിലെത്തി.

ഫെബ്രുവരി 25ന് ഔണ്‍സിന് 2,956 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയ രാജ്യാന്തര സ്വര്‍ണവില, ഇന്നലെ 2,868 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് കേരളത്തിലും വില ഇടിയാന്‍ സഹായിച്ചു. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിലെ സമ്പദ്‌രംഗത്തെ ചലനങ്ങള്‍ സ്വര്‍ണവിലയെ നന്നായി സ്വാധീനിക്കുന്നുണ്ട്.

More Stories from this section

family-dental
witywide