
കൊച്ചി : വമ്പന്‍ ഉയരത്തിലേക്ക് കുതിച്ചുകയറിയതിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്നുമാത്രം പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 93,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11660 രൂപയാണ്.
എങ്കിലും ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
ഇന്നലെ രാവിലെ സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണ്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9590 രൂപയും ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7470 രൂപയും ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4820 രൂപയുമാണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വിപണി വിലയും നിലംപൊത്തിയിരിക്കുകയാണ്. ഔണ്‍സിന് 4,381 ഡോളറായിരുന്ന വില ഒറ്റയടിക്ക് 4,009.80 ഡോളറിലേക്ക് താഴ്ന്നു. 2013നുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണിത്.
Gold prices have fallen sharply in kerala















