തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഇടിഞ്ഞു, പവന്‍ 71000-ന് താഴേക്ക്

കൊച്ചി : ആഭരണ പ്രേമികളെയും വിവാഹം അടക്കമുള്ള ആഘോഷവേളകള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും വലിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70, 120 രൂപയാണ്. ഇന്ന് പവന് 920 രൂപയാണ് കുറഞ്ഞത്.

വിപണിയില്‍ ഇന്നലെ പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വിലയിടിവും. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത്.