
തിരുവനന്തപുരം : വീണ്ടും പുത്തന്‍ ഉയരം തൊട്ട് സംസ്ഥാനത്ത് സ്വര്‍ണവില. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 10,320 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണവില ഉയര്‍ന്നത്. പവന് 340 രൂപ വര്‍ധിച്ച് 82,560 രൂപയായിലേക്കാണ് സ്വര്‍ണവില കുതിച്ചത്.
അതേസമയം, ആഗോളവിപണിയിലും സ്വര്‍ണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്. 18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിച്ച് 8480 ആയി. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് 3,688.76 ഡോളറും യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയര്‍ന്ന് 3,723.70 ഡോളറിലേക്കും എത്തി.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വരാനിരിക്കുന്നതിനാല്‍ വിലയില്‍ ഇനിയും മാറ്റങ്ങള്‍ വരും.










