സ്വര്‍ണവില റെക്കോര്‍ഡില്‍; ഒരു പവന്‍ വാങ്ങാന്‍ 85000-ലധികം മുടക്കണം

കൊച്ചി: സംസ്ഥാനത്ത് വന്‍ കുതിപ്പില്‍ സ്വര്‍ണ വില. ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്‍ധിച്ച് 75,040 രൂപയിലാണ് വില എത്തിയിരിക്കുന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം.ജൂണ്‍ 15 ന് രേഖപ്പെടുത്തിയ 74,560 രൂപയെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. മൂന്നു ദിവസത്തിനിടെ 1,680 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നലെ 840 രൂപ വര്‍ധിച്ച് പവന് 74,280 രൂപയിലെത്തിയിരുന്നു.

സ്വര്‍ണവില റെക്കോര്‍ഡിലെത്തിയതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനുള്ള ചെലവും വര്‍ധിക്കുകയാണ്. ഇന്നത്തെ വിലയില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 75,040 രൂപ സ്വര്‍ണ വിലയ്‌ക്കൊപ്പം 7504 രൂപ പണിക്കൂലി ഈടാക്കും. 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇവയെല്ലാം ചേര്‍ന്ന തുകയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി കൂടി നല്‍കണം. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ ആകെ 85,075 രൂപ നല്‍കിയാല്‍ ഒരു പവന്റെ ആഭരണം വാങ്ങാം. യു.എസ് ഡോളര്‍ ദുര്‍ബലമായതും ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നതുമാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്.

More Stories from this section

family-dental
witywide