സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം വീണ്ടും ഉയർന്ന് സ്വർണവില. ഇന്ന് 80 രൂപ കൂടി ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന്റെ വിപണി വില 72,480 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷം ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ ഉയർന്ന് ഇന്ന് ഗ്രാമിന് 9060 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് ഗ്രാമിന് 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളി ഒരു ഗ്രാമിന് 116 രൂപയാണ്.

More Stories from this section

family-dental
witywide