
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വര്‍ണവില ഇന്നും പവന് 82000 രൂപയ്ക്ക് മുകളിലാണ്. 600 രൂപ വര്‍ധിച്ച് ഇന്ന് പവന് 82,240 രൂപയാണ്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,215 രൂപയും പവന് 89,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8411 രൂപയും പവന് 67,288 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 97.65 എന്ന നിരക്കിലെത്തി.