ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പറപറന്ന് സ്വര്‍ണവില; 70,000 രൂപ കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് ഇന്ന് പുതിയ റെക്കോര്‍ഡിട്ടു. ഇന്ന് പവന് 200 രൂപയാണ് കൂടിയത് ഇതോടെ സ്വര്‍ണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 70,160 രൂപയാണ്.

എന്നാല്‍, പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ നല്‍കി ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ മുക്കാല്‍ ലക്ഷം രൂപയിലേറെ നല്‍കേണ്ടി വരുമെന്നത് ആഭര പ്രേമികളെയും വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരേയും വ്യാപാരികളേയും വെട്ടിലാക്കുന്നു. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ നല്‍കണം.

സംസ്ഥാനത്ത് മൂന്നു ദിവസം കൊണ്ട് സ്വര്‍ണത്തിന് 4,360 രൂപയുടെ വര്‍ധനവാണുണ്ടായത്. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്.

വിവിധ രാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള സ്വര്‍ണ ഡിമാന്‍ഡ് കൂട്ടിയത്. അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള തീരുഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.

More Stories from this section

family-dental
witywide