സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 160 രൂപ വര്‍ധിച്ച് 77,800 രൂപയാണ് ഇന്ന് സ്വര്‍ണത്തിന്റെ വില. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി. ഇന്നലെ 680 രൂപ വര്‍ധിച്ചതോടെയാണ് ചരിത്രത്തിൽ ആദ്യമായിസ്വര്‍ണവില 77000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില.

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങിൽ 77,800 രൂപയോടൊപ്പം 10 ശതമാനം പണിക്കൂലിയും 55 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്ന് ശതമാനം ജിഎസ്ടിയും ചേർന്ന് 88,190 രൂപയോളമാകും ചെലവ്. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 77,000 രൂപ ഭേദിച്ച സ്വര്‍ണ വിലയ്ക്ക് 78,000 രൂപയിലെത്താൻ ഇനി വെറും 200 രൂപ മതി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം.

More Stories from this section

family-dental
witywide