കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ്ണ വില; ഒരു ഗ്രാമിന് 10, 130 രൂപയിലേക്ക്

കൊച്ചി: വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായി സ്വർണം വാങ്ങുന്നവരുടെ നെഞ്ചിടിപ്പുകൂട്ടി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപ കൂടി 81,040 രൂപയിലേക്ക് കുതിച്ച് സ്വർണവില പുതിയ ഉയരം തൊട്ടു. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 10, 130 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണ വില.

ഇന്നലെയാണ് പവന് 1000 രൂപ വർധിച്ച് സ്വർണ്ണ വില 80,000 കടന്നത്. കുറച്ച് അധികം നാളുകളായി സ്വർണ്ണ വില യിൽ വലിയ വർധനവ് ആണ് രേഖപ്പെടുത്തുന്നത്. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

More Stories from this section

family-dental
witywide