സ്വര്‍ണവില ഇന്നും പുത്തന്‍ ഉയരത്തില്‍; പവന് 84,240 രൂപ

കൊച്ചി : കേരളത്തില്‍ സ്വര്‍ണവില ഇന്നും പുത്തന്‍ ഉയരത്തില്‍. ഗ്രാമിന് വില 55 രൂപ വര്‍ധിച്ച് 10,585 രൂപയിലെത്തി. പവന് 440 രൂപ ഉയര്‍ന്ന് 84,680 രൂപയിലാണ് വ്യാപാരം.

അതേസമയം, എക്കാലത്തേയും ഉയര്‍ന്ന റെക്കോര്‍ഡായ 84,840 രൂപ മറികടക്കാന്‍ ഇനി പവന് 160 രൂപ കൂടി വര്‍ധിച്ചാല്‍ മതി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില താഴുന്ന പ്രവണതയായിരുന്നെങ്കിലും ഇന്നലെയും ഇന്നുമായി മുന്നേറ്റ പ്രവണത കാണിക്കുന്നത് നവരാത്രി പ്രമാണിച്ച് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്കയേകുന്നു. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 8,700 രൂപയായി. വെള്ളിവില ഗ്രാമിന് 144 രൂപയായി തുടരുകയാണ്.

സ്വര്‍ണ വിലയ്ക്ക് പുറമേ 3% ജിഎസ്ടിയും അതിന്റെ 18% ജിഎസ്ടി ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസും, 3 മുതല്‍ 35% വരെയൊക്കെയാകാവുന്ന പണിക്കൂലിയും ചേരുമ്പോള്‍ സ്വര്‍ണവില പോക്കറ്റുകാലിയാക്കും. ഇന്നലെ ഗ്രാമിന് 40 രൂപ കൂടി 10,530 ലും പവന് 84,240 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

രാജ്യാന്തര വിലവര്‍ധനവും, രൂപയുടെ തകര്‍ച്ചയും സ്വര്‍ണവിലയെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.

More Stories from this section

family-dental
witywide