സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വിലവർധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. പവന് 1040 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഗ്രാമിന് 130 രൂപയും വർധിച്ചു. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്‍ധനയാണ്. സ്വര്‍ണവില കുതിച്ചുയരാന്‍ ആഗോള സാഹചര്യങ്ങളാണെന്നാണ് വിലയിരുത്തുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.
കുതിച്ചുയർന്ന് സ്വർണം; സ്വര്‍ണവില പവന് 86,000 രൂപ കടന്നു
September 30, 2025 11:39 AM
More Stories from this section
പെരുമ്പാവൂരിൽ മത്സരിക്കാനുള്ള ആഗ്രഹം മാറ്റി വെച്ച് എൽദോസ് കുന്നപ്പിള്ളിൽ; യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം









