
സാധാരണക്കാരന് ഒരു പവന്‍ സ്വര്‍ണ സ്വന്തമാക്കുക എന്നത് പൊള്ളുന്ന സമ്പാദ്യമായി മാറുന്നു. കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവന്‍ 94,000 രൂപയെന്ന നാഴികക്കല്ല് തകര്‍ത്ത് 94,360 രൂപയിലെത്ത് റെക്കോര്‍ഡിട്ടു. ഗ്രാമിന് 300 രൂപ ഉയര്‍ന്ന് വില 11,795 രൂപയുമായി. ജിഎസ്ടിയും (3%) പണിക്കൂലിയും (3-35%) ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോഴുള്ള സ്വർണാഭരണ വാങ്ങൽവില ഇതിലുമേറെയാണ്.
കേരളത്തിലെ വിലക്കയറ്റത്തിന് പിന്നില്‍ രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് പ്രധാനകാരണം. ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 രൂപയാണ്. ഗ്രാമിന് 1,030 രൂപയും.
Tags: