
കൊച്ചി: വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്. നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യന് അദ്ദേഹം ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ടുകൾ.
ജോർജ് കുര്യനും റെയിൽവെ മന്ത്രിയുംകഴിഞ്ഞവർഷം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റെയിൽവെ മന്ത്രിതന്നെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. കൂടാതെ മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും അശ്വിനി വൈഷ്ണവ് ജോർജ് കുര്യന് ഉറപ്പ് നൽകി.
Good news for air travelers! Construction of Nedumbassery railway station will begin soon – Minister Ashwini Vaishnav