വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റുകള്‍ റദ്ദാക്കാം

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാർജ് നൽകാതെ ടിക്കറ്റുകൾ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ മാറ്റം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കൊണ്ടുവരുന്നു. ടിക്കറ്റ് റീഫണ്ട്, കാൻസലേഷൻ ചട്ടങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് പരിഷ്കാരം.

പദ്ധതിയുടെ കരടുരൂപം തയ്യാറായി. ടിക്കറ്റിന്റെ തുക പൂർണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയർലൈനുകൾക്കും ബാധകമാണെങ്കിലും ചില നിബന്ധനകളുണ്ട്. ആഭ്യന്തര സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും മുൻപേയും അന്താരാഷ്ട്ര വിമാനമാണെങ്കിൽ പതിനഞ്ചു ദിവസം മുൻപേയും ടിക്കറ്റ് ബുക്ക് ചെയ്യണം. ഇതിനിപ്പുറമാണെങ്കിൽ സാധാരണഗതിയിലുള്ള കാൻസലേഷൻ ചാർജ് ഉണ്ടാകും.

More Stories from this section

family-dental
witywide