ബഹിരാകാശത്ത് നിന്ന് ശുഭവാർത്ത, ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘം ജൂലൈ 14 ന് മടങ്ങും; ‘അധിക ദിവസങ്ങൾ ഗവേഷണത്തിന് ഉപയോഗിക്കും’

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 14 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘം ജൂലൈ 14ന് മടങ്ങുന്നു. ഡ്രാഗൺ ഗ്രേസ് പേടകം തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4:35ന് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യും.

ജൂൺ 25നാണ് ആക്സിയം 4 സംഘം ദൗത്യത്തിനായി യാത്ര തിരിച്ചത്. ജൂൺ 26ന് പേടകം ഐഎസ്എസിൽ എത്തി. ഇതുവരെ 15 ദിവസം സംഘം നിലയത്തിൽ ചെലവഴിച്ചു. ഉദ്ദേശിച്ച എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയെങ്കിലും, അധികം ലഭിച്ച ദിവസങ്ങൾ കൂടുതൽ ഗവേഷണ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കാൻ തീരുമാനിച്ചു.

ഇന്നലെ ശുഭാംശു മൈക്രോ ആൽഗെ പഠനത്തിനാണ് കൂടുതൽ സമയം ചെലവഴിച്ചത്. ഈ പഠനം ബഹിരാകാശ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിന് സഹായിക്കും.

More Stories from this section

family-dental
witywide