ഇന്ത്യയ്ക്കും യുഎസിനുമിടയിൽ നല്ല ബന്ധം തുടരും, മോദി നല്ല സുഹൃത്തെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും റഷ്യയും ഇപ്പോൾ ഇരുണ്ട ചൈനയ്‌ക്കൊപ്പമാണെന്ന് പരിഹസിച്ച് മണിക്കൂറുകൾക്കകം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ഇന്ത്യ യുഎസ് ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നായി തുടരുമെന്ന നിലപാടിലും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. താരിഫ് സംഘർഷങ്ങൾക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കേ പുതിയ നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിയിരിക്കുന്നത്.

ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ട്രംപ്. പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദം തുടരും. അദ്ദേഹം മഹാനായ പ്രധാനമന്ത്രിയാണ്. അദ്ദേഹ ചിലപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ തനിക്ക് ഇഷ്ടമാകാറില്ല. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ നല്ല ബന്ധം തുടരുമെന്നും വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ റഷ്യയിൽ നിന്നും ഇത്രയും എണ്ണ വാങ്ങുന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് വലിയ താരിഫാണ്, മോദിയുമായി നല്ല ബന്ധമാണ്. അദ്ദേഹം മഹാനാണ്. അദ്ദേഹം രണ്ട് മാസം മുമ്പ് ഇവിടെ ഉണ്ടായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളാവുന്നത്.

More Stories from this section

family-dental
witywide