നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ

പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനവുമായി നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ. നാനോ ബനാനയുടെ പുതിയ പതിപ്പായ നാനോ ബനാന 2 തനിയെ കുറവുകൾ‌ പരിഹരിക്കാൻ പ്രാപ്തമായിരിക്കുമെന്നാണ് ഗൂഗിളിൻ്റെ ​ അവകാശ വാദം. കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യുമെന്നതാണ് പുതിയ മോഡലിന്റെ മറ്റൊരു സവിശേഷത. നാനോ ബനാനയ്ക്കൊപ്പം ഗൂഗി ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാനോ ബനാനയുടെ പുതിയ പതിപ്പ് ഇതിനകം തന്നെ ലീക്ക് ചെയ്ത ചിത്രങ്ങളും പ്രിവ്യൂകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നാനോ ബനാന 2 ജെമിനി 3 പ്രോ അല്ലെങ്കിൽ ജെമിനി 2.5 ഫ്ലാഷ് അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ പതിപ്പിൽ 1-2 സെക്കൻഡിൽ 10 ചിത്രങ്ങൾ വരെ ജനറേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോഷോപ്പിനെ പോലും വെല്ലുവിളിക്കുന്ന എഡിറ്റിംഗ് കഴിവുകൾ, റിയലിസം, വേഗത ഇതെല്ലാം ക്രിയേറ്റർമാർക്ക് ഗെയിം ചേഞ്ചറാണ്. OpenAIയുടെ DALL-E, Midjourney എന്നിവയെ പിന്നിലാക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണിത്.

നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി AIയിലെ ഇമേജ് ജനറേഷൻ ടൂളാണ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ സൃഷ്ടിക്കാനും, നിലവിലുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. സെൽഫി മിനിയേച്ചർ ഫിഗറുകളാക്കി മാറ്റുന്നത് മുതൽ പഴയ ഫോട്ടോകൾ റീസ്റ്റോർ ചെയ്യുന്നതിന് വരെ ഈ ടൂൾ ഉപയോഗിച്ചിരുന്നു.

Google launches new version of Nano Banana

More Stories from this section

family-dental
witywide