
കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടത്തിൻറെ ഭാഗം തകർന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിന്ദുവിൻ്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകും.