ഓണക്കാല ചെലവിനായി സർക്കാർ വീണ്ടും വായ്പയെടുക്കുന്നു, എടുക്കുന്നത് 4,000 കോടി രൂപ

ഓണക്കാല ചെലവിനായി സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് പൊതുവിപണിയിൽ നിന്ന് കടപത്രം വഴി വായ്പയെടുക്കുന്നത്. ഓണക്കാലത്ത് സർക്കാരിന് ചെലവഴിക്കേണ്ടി വരിക വലിയ തുകയാണ്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് തുടങ്ങിയവ നല്‍കുന്നത് അടക്കമുള്ള ചിലവുകൾ ഓണക്കാലത്ത് സര്‍ക്കാർ വഹിക്കുന്ന ചെലവുകളാണ്. ഏതാണ്ട് 19000 കോടി രൂപയാണ് ഓണചെലവുകള്‍ക്കായി സര്‍ക്കാരിന് ആവശ്യമായി വരിക. കഴിഞ്ഞയാഴ്ച 3000 കോടിയും ഇതിന് മുൻപ് 1000 കോടിയും സർക്കാർ വായ്പ എടുത്തിരുന്നു.

More Stories from this section

family-dental
witywide