ശ്രീനഗര്‍: പഹല്‍ഗാമിലെ കൂട്ടക്കുരുതിക്ക് പിന്നാലെ ജമ്മകാശ്മീരിലെ നിരവധി കണക്കിന് റിസോര്‍ട്ടുകളും പകുതിയിലധികം വിനോദസഞ്ചാര കേന്ദ്രങ്ങളും ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. സുരക്ഷാ ആശങ്കകള്‍ തുടരുന്നതിനിടയിലാണ് പ്രതിരോധമെന്ന നിലയിലെ നടപടി വരുന്നത്. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരര്‍ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.
ശാന്തമായ താഴ്വരകള്‍ക്കും മനോഹരമായ പര്‍വതങ്ങള്‍ക്കും പേരുകേട്ട കശ്മീരിലെ 48 റിസോര്‍ട്ടുകളോളം അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബുഡ്ഗാമിലെ ദൂത്പത്രി, അനന്ത്‌നാഗിലെ വെരിനാഗ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവയില്‍പ്പെടുന്നുണ്ട്. അനന്ദ്‌നാഗിലെ സൂര്യക്ഷേത്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും.
ഭീകരര്‍ക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. തദ്ദേശവാസികളുടെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസത്തിന് ഇതോടെ കൂടുതല്‍ മങ്ങലേല്‍ക്കും.