
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് ബിജെപി. മുഖ്യമന്ത്രി ആരാവുമെന്നതുള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നു വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചു. അതേസമയം, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും.
നീണ്ട 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തുമ്പോള്‍ ആരാകും സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രി എന്നതും ചര്‍ച്ചയാകുന്നുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേശ് വര്‍മ, ഡല്‍ഹി ബിജെപിയിലെ പ്രമുഖന്‍ വിജേന്ദര്‍ ഗുപ്ത, മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്, മുന്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി എന്നിവരുടെ പേരുകളൊക്കെ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ വന്നേക്കാമെന്നും സൂചനയുണ്ട്.