പോറ്റിയേ , കേറ്റിയേയ്ക്ക് എതിരെയുള്ള കേസ് പിൻവലിക്കുമോ സർക്കാർ? പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദ കെട്ടടങ്ങുന്നു. പാരഡി ഗാനത്തിന് എതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതിനായി ജില്ല പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം.

Government prepares to withdraw case against Pottiye kettiye song controversies.

More Stories from this section

family-dental
witywide