
ന്യൂഡല്‍ഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിയിട്ടുണ്ട്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാള്‍ വരെ നീട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാദങ്ങള്‍ ബുധനാഴ്ച കോടതി പരിഗണിക്കും.
കഴിഞ്ഞ ജൂണില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസുകാരിയെ ഉപദ്രവിച്ചെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസാണ് പോക്‌സോ കേസെടുത്തത്. ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടന്‍, ഹൈക്കോടതിയടക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിച്ചു. ജനുവരിയില്‍ കേസ് പരിഗണിച്ച സുപ്രീം കോടതി, മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.















