
സംസ്ഥാനത്തെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വി സി നിയമനം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ. ഹര്‍ജിയില്‍ യുജിസിയും കക്ഷിചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം പതിനെട്ടിന് സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി സുപ്രീം കോടതി നിയമിച്ച റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയ സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സര്‍വകലാശാലകള്‍ക്കും വെവ്വേറെ പട്ടികയാണ് ജസ്റ്റിസ് ധൂലിയ തയ്യാറാക്കിയത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വി സി നിയമനത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ധൂലിയയുടെ തീരുമാനം.