ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീംകോടതിയിൽ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർ അപ്പീല്‍ ഫയല്‍ ചെയ്തു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനങ്ങള്‍ റദ്ധാക്കിയ വിധിക്കെതിരെയാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പോയതോടെ സർവകലാശാല പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഇതോടെ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ നിയമനം ഇനിയും നീളും. താത്ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.  സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വകലാശാല നിയമഭേദഗതി നിയമത്തിലും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, കേരള സര്‍വകലാശാലയിലും ഭരണ പ്രതിസന്ധി തുടരുകയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ഇന്നലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ കൂടിക്കാഴ്ചയിൽ പ്രശ്‌ന പരിഹാരത്തിനായി രജിസ്ട്രാര്‍ പദവിയില്‍ നിന്നും കുറച്ച് ദിവസം വിട്ട് നില്‍ക്കാന്‍ മന്ത്രി അനില്‍കുമാറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide