ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവർണറുടെ നിർദേശം

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി സംസ്ഥാനത്തെ സർവകലാശാലകൾക്ക് രാജ്ഭവൻ നിർദേശം നൽകി. ദിനാചരണവുമായി ബസപ്പെട്ട് സർവകലാശാലകളിലും കോളേജുകളിലും സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കണം. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ ഗവർണർ നിർദേശിച്ചു.

യുജിസിയും കഴിഞ്ഞവർഷം സമാന നിർദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ സംസാരിക്കവേ ഓഗസ്റ്റ് പതിനാല് വിഭജന ഭീകരത സ്മരണദിനമായി ആചരിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം, ഗവർണർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു.

More Stories from this section

family-dental
witywide