ഡൽഹിക്ക് മുകളിലൂടെ ജിപിഎസ് സ്പൂഫിംഗ് ഭീഷണി; വിമാനങ്ങൾ വഴിതെറ്റിക്കാൻ ശ്രമം

ഡൽഹിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ജിപിഎസ് സ്പൂഫിംഗ് നടക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചയായി പൈലറ്റുകളും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും തെറ്റായ നാവിഗേഷൻ ഡാറ്റ നേരിടുന്നുവെന്ന് പറയുന്നു. ഡൽഹിയുടെ 60 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ ഈ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട്. പലപ്പോഴും മാനുവൽ ഇടപെടലും എടിസി മാർഗ്ഗനിർദ്ദേശവുമാണ് വിമാനങ്ങളെ സുരക്ഷിതമായി നയിച്ചത്.

ഒരു പ്രമുഖ എയർലൈനിലെ പൈലറ്റിന്റെ പരാതിയനുസരിച്ച്, കഴിഞ്ഞ ആഴ്ചയിലുടനീളം ദിവസേന സ്പൂഫിംഗ് നേരിട്ടു. ഇന്ത്യൻ പൈലറ്റുകൾക്ക് ജിപിഎസ് വിശ്വസനീയമല്ലെന്ന് തോന്നുമ്പോൾ ഐഎൽഎസ്, വിഒആർ പോലുള്ള ഗ്രൗണ്ട് അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറാൻ പരിശീലനം നൽകുന്നുണ്ടെങ്കിലും, സ്പൂഫിംഗ് ഭീഷണി തുടരുന്നത് ആശങ്കാജനകമാണ് എന്നാണ് റിപ്പോർട്ടുകൾ. തെറ്റായ സിഗ്നലുകൾ വഴി നാവിഗേഷൻ സംവിധാനം വഴിതെറ്റിക്കുന്ന സൈബർ ആക്രമണമാണ് ജിപിഎസ് സ്പൂഫിംഗ്. യുദ്ധപ്രദേശങ്ങളിലെ ഡ്രോണുകളെ തടസ്സപ്പെടുത്താനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്.

സാധാരണയായി ഇത്തരം ആക്രമണങ്ങൾ അതിർത്തി പ്രദേശങ്ങളിൽ മാത്രം സംഭവിക്കാറുണ്ട്, എന്നാൽ ഡൽഹിയിലുണ്ടായത് അസാധാരണമാണ്. പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്നുള്ള ഇലക്ട്രോണിക് യുദ്ധ സിഗ്നലുകളാകാം ഇതിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അവിടെ സൈനിക ക്രമീകരണങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ ജിപിഎസ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നുവെന്നും വിദഗ്ധർ പറയുന്നു.

ശക്തമായ അന്തരീക്ഷ സാഹചര്യങ്ങൾ 2,500 കിലോമീറ്റർ വരെ ദൂരത്തേക്ക് ഇത്തരം കേടായ സിഗ്നലുകൾ വ്യാപിപ്പിക്കുമെന്നും തുർക്കി, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ ഇത്തരത്തിൽ സിഗ്നൽ കബളിപ്പിക്കൽ ഉണ്ടാക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന സാധാരണ യാത്രാ വിമാനങ്ങൾക്ക് ഭീഷണിയുമാണിത്.

GPS spoofing threat over Delhi; Attempt to mislead planes

More Stories from this section

family-dental
witywide