ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു

ഹൂസ്‌റ്റൺ ഗ്രേറ്റർ ഹൂസ്റ്റ‌ൺ എൻഎസ്എസ് അതിഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾക്ക് സാംസ്കാരിക കോഓർഡിനേറ്റർമാരായ നിഷ നായർ, പ്രെജി സുരേഷ് നായർ, സുനിത ഹരി, ഗ്രൂപ്പ് ഇവന്റ്റ് ലീഡർമാരായ അംഗിത മേനോൻ, ശ്രീകു നായർ, രാധ നായർ, അർച്ചന നായർ, പ്രെജി നായർ, മനോജ് നായർ രാജേഷ്, വിദ്യ നായർ, ഉണ്ണികൃഷ്ണ പിള്ള, രാജു നായർ, ശ്രീകല വിനോദ്, അജിത് പിള്ള, മുരളി പള്ളിക്കര, അപ്പത്ത് ഉണ്ണികൃഷ്‌ണൻ, പ്രസിഡന്റ് സുനിൽ രാധമ്മയും സെക്രട്ടറി അഖിലേഷ് നായരും എന്നിവർ നേതൃത്വം നൽകി.

മഹാബലിയായി സുരേഷ് കരുണാകരനും വസ്ത്രാലങ്കാരം ശ്രീകു നായരും നിർവഹിച്ചു. ഒനിയേൽ കുറുപ്പ്, പ്രെജി സുരേഷ് നായർ, സിന്ധു മേനോൻ, നിഷ നായർ, മനോജ് (എസ്‌ജിടി), ശ്രീകല വിനോദ്, സുരേഷ് കരുണാകരൻ, സുനിത ഹരി, ജയശ്രീ നായർ, ശ്രീകു നായർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവാതിര നൃത്തസംവിധാനം ഷിംന നവീൻ നിർവഹിച്ചു. അങ്കിത മേനോൻ, അൻവേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അലങ്കാര കമ്മിറ്റിയും മീനാക്ഷി നായരും ചേർന്നാണ് വേദിയൊരുക്കിയത്.

More Stories from this section

family-dental
witywide