
ഏഥന്‍സ്: കാട്ടുതീയില്‍ വലഞ്ഞ് ഗ്രീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം കാട്ടുതീ പടരുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഏഥന്‍സില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ വടക്കുള്ള ഒരു പ്രദേശത്തെ താമസക്കാരെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നുണ്ട്.
കടുത്ത ഉഷ്ണതരംഗത്തിനിടയിലുണ്ടായ തീ അണയ്ക്കല്‍ ശ്രമകരമായ ജോലിയാണ്. അടിയന്തരാവസ്ഥ തുടരുന്നത്. പടരുന്ന തീപിടുത്തത്തെ ചെറുക്കാന്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഞായറാഴ്ച താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്.
‘ഞങ്ങള്‍ളുടെ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു, മനുഷ്യജീവിതം അപകടത്തിലായി, സ്വത്തുക്കള്‍ കത്തിനശിച്ചു, വനപ്രദേശങ്ങള്‍ നശിപ്പിക്കപ്പെട്ടു,’ ഗ്രീസിന്റെ കാലാവസ്ഥാ, സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജിയാനിസ് കെഫലോജിയാനിസ് പറഞ്ഞു.