
ലണ്ടൻ: ലണ്ടനിലെ മനോർ പാർക്കിൽ നടന്ന ഒരു ഏഷ്യൻ വിവാഹത്തിലെ ബാറാത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോയിൽ വെള്ള കുതിരപ്പുറത്ത് പരമ്പരാഗത വേഷത്തിൽ വരൻ സഞ്ചരിക്കുന്നതും തൊട്ടുപിറകെ ഫെരാരി, മെഴ്‌സിഡസ് ബെൻസ് പോലുള്ള ആഡംബര കാറുകളിൽ വിവാഹ സംഘവും വർണ്ണാഭമായ പലതരം നിറങ്ങളിലുള്ള പുക പൊട്ടിച്ചും ഹോൺ മുഴക്കിയും നീങ്ങുന്നത് കാണാം.
“An Asian wedding baraat convoys through the streets of London!” – എന്ന കുറിപ്പോടെയാണ് ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ മനോർ പാർക്ക് എന്ന പേരുള്ള തിരക്കേറിയ റോഡും പിന്നീട് വരനും അദ്ദേഹത്തിന്റെ കുതിരയും പിന്നിൽ, കാറിൻ്റെ വിൻഡോയിൽ നിന്നും സൺറൂഫ് വഴിയും പുറത്തേക്ക് ചിലർ നിറക്കുഴൽ പൊട്ടിച്ച് ആഘോഷിക്കുന്നത് കാണാം.
എന്നാൽ ഈ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, പലരും വിവാഹ സംഘത്തെ വിമർശിച്ചെത്തി. ‘ഇത് കാണുന്നവരിൽ ആരെങ്കിലും ഇത് തികച്ചും ആകർഷണമേറിയതെന്ന് കരുതുന്നുണ്ടോ? ഇത് ഇന്ത്യൻ ആണോ പാക്കിസ്ഥാനിയൻ ആണോ എന്നതും സംശയമാണ്”,“പിന്നിൽ പോകുന്ന കാറുകൾക്ക് മുന്നിൽ കാണാനാവില്ല. ഈ രീതിയിൽ ഇംഗ്ലീഷുകാർ ചെയ്തത് ആയിരുന്നെങ്കിൽ അറസ്റ്റ് ചെയ്യപ്പെട്ടേനെ.” വിവാഹ സംഘം ഇന്ത്യയിലോ പാക്കിസ്ഥാനിലോ നിന്നാകും എന്നെല്ലാം പറഞ്ഞ് നിരവധിപേർ രംഗത്തെത്തി.
അതേസമയം കഴിഞ്ഞ ചില മാസങ്ങൾക്ക് മുൻപും, വിവാഹ പരിപാടിക്കിടെ വധുവിനൊപ്പം ചേർന്നുപോകാൻ തിരക്കേറിയ റോഡിൽ നടന്ന് പോകുന്ന വരന്റെ വീഡിയോയും വൈറലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആ ദൃശ്യങ്ങളിൽ, വരൻ ട്രാഫിക് ജാമില്‍ നിന്ന് കുടുങ്ങിയെത്താന്‍ ശ്രമിക്കുന്നത് കാണാം. പലപ്പോഴും വിവാഹാഘോഷങ്ങൾ ആചാരപരമായതായാലും, അവയുടെ ഇത്തരം പ്രകടനം പൊതുജനങ്ങൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനാൽ ഇത്തരം ആഘോഷങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പതിവായി ഇപ്പോൾ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.