” ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കും, ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കും”

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജി എസ് ടി പരിഷ്‌കരണം നടപ്പിലാക്കുമെന്നും ജി എസ് ടി നിരക്കുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്‌കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയതായും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പുതിയ നികുതി വ്യവസ്ഥ വരുന്നതോടെ അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. നിലവിലെ ജി എസ് ടി സംവിധാനത്തില്‍ 0% മുതല്‍ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകള്‍.

More Stories from this section

family-dental
witywide