യുഎസിലേക്കുള്ള കയറ്റുമതിയിൽ കണക്കുകൂട്ടലുകൾ പിഴച്ച് ഇന്ത്യ; 37.5 ശതമാനം ഇടിവുണ്ടായെന്ന് ജിടിആർഐ റിപ്പോർട്ട്, വ്യാപാര ചർച്ചകൾക്കായി വാണിജ്യകാര്യ സെക്രട്ടറി യുഎസിലേക്ക്

ന്യൂഡൽഹി: മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 50 ശതമാനം തീരുവ ചുമത്താനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തെത്തുടർന്ന് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 37.5 ശതമാനം കുത്തനെ ഇടിഞ്ഞതായി ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) റിപ്പോർട്ട്. കഴിഞ്ഞ 4 മാസത്തിനുള്ളിലാണ് ഈ ഇടിവെന്നതും ശ്രദ്ധേയം.

ഓഗസ്റ്റ് 7 നു ചുമത്തിയ 25% പകരം തീരുവയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്. ഇരട്ടിത്തീരുവ ഭാഗികമായി ചുമത്തപ്പെട്ട ഓഗസ്‌റ്റിൽ 686 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള കയറ്റുമതി. ഓഗസ്‌റ്റുമായി താരതമ്യം ചെയ്താൽ പോലും സെപ്റ്റംബറിലെ ഇടിവ് 20 ശതമാനമാണ്. ഒക്ടോബറിലായിരിക്കും ഇരട്ടിത്തീരുവയുടെ കൂടുതൽ പ്രത്യാഘാതം വെളിവാകുകയെന്നാണ് വാണിജ്യകാര്യമ ന്ത്രാലയത്തിൻ്റെ നിഗമനം. പകരം തീരുവ ഇരട്ടിയാക്കിയതോടെ യുഎസിലേക്കുള്ള 66% കയറ്റുമതിക്കും ഉയർന്ന തീരുവ ബാധകമായ സ്ഥിതിയാണ്.

സെപ്റ്റംബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ജൂലൈയെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയിൽ 801.2 കോടി ഡോളറായിരുന്നു യുഎ സിലേക്കുള്ള കയറ്റുമതി. ഇത് സെപ്റ്റംബറിൽ ഇത് 546.56 കോ ടി ഡോളറായി കുറഞ്ഞു. 2025 ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിമാസ ഇടിവും തുടർച്ചയായ നാലാമത്തെ ഇടിവും ആയിരുന്നു ഇത്.

താരിഫ് വർദ്ധനവിന് ശേഷം ഇന്ത്യയുടെ ഏറ്റവും ഗുരുതരമായി ബാധിച്ച കയറ്റുമതി വിപണിയായി അമേരിക്ക ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അതേസമയം, യുഎസുമായുള്ള തുടർ വ്യാപാര ചർച്ചകൾക്കായി വാണിജ്യകാര്യ സെക്രട്ടറി രാജേഷ് അഗൾവാൾ ഇന്ന് യുഎസിലേക്കു പോകും. ഇന്ത്യയുടെ ഒരു പ്രതിനിധി സംഘം അവിടെയുണ്ട്. യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നേക്കുമെന്നും സൂചനയുണ്ട്.

GTRI report says exports to US down 37.5 percent

More Stories from this section

family-dental
witywide