
കോഴിക്കോട് : നെല്ലിക്കോട് ബൈപ്പാസിൽ ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. അവർ നിലവിൽ ചികിത്സയിലാണ്.
നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.