
തലശേരി: കണ്ണൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അസം സ്വദേശികളായ മൂന്ന് പേർക്ക് ഇടിമിന്നലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും രണ്ടു പേർക്ക് ഇടി മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിടനിർമാണത്തിനിടെ കിഴിശ്ശേരി സ്വദേശികൾക്കാണ് മിന്നലേറ്റത്.പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജുദ്ദീൻ (40), അബ്ദുൽ റഫീഖ്(38) എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സിറാജുദ്ദീന്റെ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Tags: