അഹമ്മദാബാദ് വിമാനാപകടം; ഡിജിറ്റൽ വീഡിയോ റെക്കോഡർ കണ്ടെടുത്തു

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകട അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡിവിആർ) ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) കണ്ടെടുത്തു. കണ്ടെത്തിയ വീഡിയോ റെക്കോഡർ വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.

സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായി ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കുമെന്നാണ് വിവരം. വിമാനത്തിന്റെ മുൻഭാ​ഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേർഡർ അടക്കം ഇനി കണ്ടെത്താനുണ്ട്. എല്ലാം ലഭിച്ചെങ്കിൽ മാത്രമാണ് വിമാനത്തിനുള്ളിൽ അവസാന നിമിഷങ്ങളിൽ എന്തെല്ലാമാണ് നടന്നതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കുക.

More Stories from this section

family-dental
witywide