
അഹമ്മദാബാദ്: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ കേരളത്തിൽ നടത്തുന്ന സമരത്തെ അനുകൂലിക്കുന്ന ബി ജെ പി, പക്ഷേ ഗുജറാത്തിൽ സമരം ചെയ്ത ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടതിൽ വിവാദം കത്തുന്നു. സമരം ചെയ്ത 2000 ആരോഗ്യപ്രവര്‍ത്തകരെയാണ് ബി ജെ പി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാർ പരിച്ചുവിട്ടത്. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.
1,000ത്തിലധികം ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സമരം ചെയ്യുന്ന 5000ത്തിലധികം ജീവനക്കാര്‍ക്ക് കാരണം കാണിക്കന്‍ നോട്ടിസും നൽകി. സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗുജറാത്ത് ആരോഗ്യ പ്രവർത്തക യൂണിയൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.