വാഷിംങ്ടൺ: ട്രംപ് ഭരണകൂടം പുതിയ H-1B വിസ അപേക്ഷകൾക്ക് 100,000 യുഎസ് ഡോളർ ഫീസ് ഏർപ്പെടുത്തിയത് ചോദ്യം ചെയ്യുന്ന കേസുകളെ നേരിടാൻ തീരുമാനം. കഴിഞ്ഞയാഴ്‌ച യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ഈകാര്യത്തിൽ നൽകിയ കേസ് ശക്തമായി നേരിടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഈ കേസുകൾക്കെതിരെ ഭരണകൂടം കോടതിയിൽ പോരാടുമെന്ന് ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ തൊഴിലാളികളെ ഒന്നാമതെത്തിക്കുകയും വിസ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രധാന മുൻഗണന കയെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
ഫീസിൻ്റെ കാര്യത്തിൽ ഇളവുകളോ ബദൽ നിർദ്ദേശങ്ങളോ വന്നേക്കാം എന്ന പ്രതീക്ഷകൾ തള്ളിയാണ് ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. കനത്ത ഫീസിനെതിരെ യൂണിയനുകൾ, തൊഴിലുടമകൾ, മത സംഘടനകൾ എന്നിവർ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ നിയമനടപടികൾക്ക് തുടക്കമിട്ടിരുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് സെപ്റ്റംബർ 19 നായിരുന്നു കുടിയേറ്റേതര തൊഴിലാളികളുടെ പ്രവേശന നിയന്ത്രണം’ എന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. ഇതോടെ പുതിയ H-1B വിസകൾക്കുള്ള ഫീസ് 100,000 യുഎസ് ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) ഉയർത്തി. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രകാരം സമീപ വർഷങ്ങളിൽ അംഗീകൃത എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. അതിനാൽ തന്നെ ട്രംപിൻ്റെ ഈ പുതിയ ഭരണ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരെയാണ്.
Trump administration would “fight in court” to defend its latest changes to the H-1B visa programme,















