അമേരിക്കയിലെ ഐടി മേഖലയിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് രാജ്യം വിടേണ്ടി വന്നിട്ടും തളരാതെ പോരാടി ജർമ്മനിയിൽ മികച്ച ജോലി സ്വന്തമാക്കി ശ്വേത എന്ന യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടമായവർക്ക് പ്രചോദനമാണ് ശ്വേതയുടെ ജീവിതം. ജോലി നഷ്ടപ്പെടുന്നത് ലോകാവസാനമല്ലെന്നും പുതിയ വാതിലുകൾ തുറക്കാനുള്ള അവസരമാണെന്നും ശ്വേത തൻ്റെ കുറിപ്പിൽ പറയുകയാണ്.
അമേരിക്കയിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യവെയാണ് അപ്രതീക്ഷിതമായി ശ്വേതയ്ക്ക് ജോലി നഷ്ടപ്പെട്ടത്. എച്ച്-1ബി വിസ നിയമങ്ങൾ അനുസരിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ രാജ്യം വിടേണ്ട സാഹചര്യം അവർക്കുണ്ടായി. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് അന്ന് കടന്നുപോയതെന്ന് ശ്വേത ലിങ്ക്‌ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന ശ്വേത യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ തേടാൻ തീരുമാനിക്കുകയും മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും നിരവധി അഭിമുഖങ്ങൾക്കും ഒടുവിൽ ജർമ്മനിയിലെ ബെർലിനിൽ പുതിയ ജോലി ലഭിക്കുകയും ചെയ്തു. വിസ നടപടികളും താമസസൗകര്യവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്.
H1B Visa; An Indian woman who went to work in the United States during mass layoffs got her dream job in Germany














