കുസാറ്റിൽ H1N1 വ്യാപനം; ക്യാമ്പസ് അടച്ചു, ക്ലാസുകൾ ഓൺലൈനിൽ

എറണാകുളം: കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ ആയി നടത്തും. അഞ്ചാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കുമെന്നും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂർണമായും തുറന്നു പ്രവർത്തിക്കുകയെന്നും അധികൃതർ അറിയിച്ചു.

ക്യാമ്പസിലെ അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്. പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്. ക്യാമ്പസിലുള്ള വിദേശ വിദ്യാർഥികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഹോസ്റ്റലിൽ തുടരും. മറ്റ് വിദ്യാർഥികൾ വീടുകളിലേക്ക് പോകണമെന്നാണ് നിർദേശം.

More Stories from this section

family-dental
witywide